News India

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാറിനെ വീഴ്ത്തിയതില്‍ ബിജെപിക്ക് പങ്കില്ല - ശിവ്‌രാജ് സിങ് ചൗഹാന്‍

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാറിനെ വീഴ്ത്തിയതില്‍ ബിജെപിക്ക് പങ്കില്ലെന്ന് ശിവ്‌രാജ് സിങ് ചൗഹാന്‍ മാതൃഭൂമി ന്യൂസിനോട്. കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ ആണ് കാരണം. ബിജെപി സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ഉടന്‍ അവകാശവാദം ഉന്നയിക്കും. മുഖ്യമന്ത്രിയെ കേന്ദ്രനേതൃത്വം തീരുമാനിക്കുമെന്നും ശിവ് രാജ് സിങ് ചൗഹാന്‍ പറഞ്ഞു.