News India

വി മുരളീധരന്‍ എംപിയുടെ വീട് ആക്രമിച്ചതില്‍ എംപിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധിച്ചു

ന്യൂഡല്‍ഹി: വി മുരളീധരന് എംപിയുടെ വീടിന് നേര്‍ക്കുണ്ടായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ബിജെപി എംപിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ ധര്‍ണ നടത്തുന്നു. വിഷയം പാര്‍ലമെന്റിന്റെ ഇരു സഭകളിലും ഉന്നയിക്കും. എച്ച്എഎല്ലിന് ഒരു ലക്ഷം കോടി നല്‍കിയെന്ന് സഭയെ തെറ്റിദ്ധരിപ്പിച്ചെന്നാരോപിച്ച് നിര്‍മ്മലാ സീതാരാമനെതിരെ അവകാശ ലംഘനത്തിന് കോണ്‍ഗ്രസ് നോട്ടീസ് നല്‍കി. മുത്തലാഖ് ചൊല്ലുന്നത് നിരോധിച്ചുകൊണ്ടുള്ള ബില്ല് രാജ്യസഭയില്‍ ഇന്ന് ചര്‍ച്ചയ്‌ക്കെടുക്കും.