News India

സ്വര്‍ണക്കടത്ത് ദേശീയ തലത്തില്‍ ഉന്നയിച്ച് ബി.ജെ.പി; മുഖ്യമന്ത്രി രാജിവെക്കണമെന്ന് വി. മുരളീധരന്‍

ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ ഓഫീസിന് സ്വര്‍ണകടത്ത് കേസില്‍ നേരിട്ട് ബന്ധമുണ്ട് എന്നത് കേസിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെട്ട് കത്തയച്ച മുഖ്യമന്ത്രി അന്വേഷണം പുരോഗമിക്കുമ്പോള്‍ രാഷ്ട്രീയ പകപോക്കലാണെന്ന് ആരോപിക്കുന്നു. ധാര്‍മിക ഉത്തരാവിദിത്തം ഏറ്റെടുത്ത് പിണറായി വിജയന്‍ രാജിവെയ്ക്കണമെന്നും മുരളീധരന്‍ പറഞ്ഞു.