News India

ഇന്ത്യയെ കുറ്റപ്പെടുത്തി ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി സന്‍ വെയ് ദോങ്ങ് രംഗത്ത്

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കില്‍ സമാധാന ശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെ ഇന്ത്യയെ കുറ്റപ്പെടുത്തി ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി സന്‍ വെയ് ദോങ്ങ് രംഗത്ത് വന്നു. പാങ്ങോങ്ങ് തടാക മേഖലയില്‍, നിയന്ത്രണ രേഖ മുറിച്ചു കടന്നതും, വെടിവച്ചതും ഇന്ത്യന്‍ സൈന്യമെന്നു സന്‍ വെയ്‌ഡോങ്ങ്. പങ്ങോങ്ങ് തടാകത്തിനു സമീപം ചൈന ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ സ്ഥാപിച്ചതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.