News India

അലോക് വര്‍മ രാജിവച്ചു

ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം നീക്കിയ അലോക് വര്‍മ സര്‍വീസില്‍നിന്ന് രാജിവച്ചു. കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശം ഉന്നയിച്ചതിന് പിന്നാലെയാണ് രാജി. സിബിഐയില്‍ ബാഹ്യഇടപെടലുകള്‍ ഉണ്ടായെന്ന ആരോപണം അടക്കമുള്ള അദ്ദേഹം ഉന്നയിച്ചിരുന്നു. തുടര്‍ന്നാണ് രാജി.