News India

സി.ബി.ഐയില്‍ വീണ്ടും അഴിച്ചുപണി; ഉദ്യോഗസ്ഥരെ വീണ്ടും കൂട്ടത്തോടെ സ്ഥലംമാറ്റി

കൊച്ചി: സി.ബി.ഐയില്‍ വീണ്ടും അഴിച്ചുപണി. സി.ബി.ഐ കൊച്ചി എസ്.പി എ. ഷിയാസിനെ വീണ്ടും സ്ഥലംമാറ്റി. ചെന്നൈ യൂണിറ്റ് എസ്.പിയായാണ് സ്ഥലം മാറ്റിയത്. തിങ്കളാഴ്ച ഇറങ്ങിയ ഉത്തരവില്‍ മുംബൈയിലേക്ക് സ്ഥലംമാറ്റിയിരുന്നു. തിരുവനന്തപുരം യൂണിറ്റ് ചുമതല കൊച്ചിയിലെ പുതിയ എസ്.പി പി.ബാലചന്ദ്രന് നല്‍കി.