News India

ഏറ്റുമുട്ടാനുറച്ച് മമത; സിബിഐ ജോയിന്റ് ഡയറക്ടര്‍ക്ക് ബംഗാള്‍ പോലീസിന്റെ സമന്‍സ്

ന്യൂഡല്‍ഹി: രാജ്യവും ഭരണഘടനയും സംരക്ഷിക്കപ്പെടും വരെ സമരം തുടരുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. സിബിഐ നടപടിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി കൊല്‍ക്കത്ത ഹൈക്കോടതി നാളെ പരിഗണിക്കും. ഇതിനിടെ സിബിഐ ജോയിന്റ് ഡയറക്ടര്‍ക്കെതിരെ കൊല്‍ക്കത്ത പോലീസ് സമന്‍സ് അയച്ചു. സംസ്ഥാനത്തെ സ്ഥിതഗതികള്‍ സംബന്ധിച്ച് ഗവര്‍ണര്‍ കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി.