News India

സിബിഐ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കരുതെന്ന് ഹാഥ്‌റസ് കുടുംബം

ന്യൂഡല്‍ഹി: ഹാഥ്‌റസ് കേസിലെ സിബിഐ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കുന്നതിനെ പെണ്‍കുട്ടിയുടെ കുടുംബം സുപ്രീംകോടതിയില്‍ എതിര്‍ത്തു. റിപ്പോര്‍ട്ട് കോടതിക്ക് നേരിട്ട് നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന് യുപി സര്‍ക്കാര്‍ നിലപാട് മാറ്റി. കുടുംബത്തിന്റെ സുരക്ഷക്കായി ഏത് ഏജന്‍സിയെ വേണമെങ്കിലും ചുമതലപ്പെടുത്താമെന്നും യുപി സര്‍ക്കാര്‍. കേസില്‍ വാദം പൂര്‍ത്തിയായി.