News India

പുതിയ സിബിഐ ഡയറക്ടറെ ഇന്ന് തീരുമാനിക്കും

ന്യൂഡല്‍ഹി: പുതിയ സിബിഐ ഡയറക്ടര്‍ ആരെന്ന തീരുമാനം ഇന്നുണ്ടാകും. ഉന്നതാധികാര സമിതിയുടെ അഞ്ചംഗ പട്ടികയില്‍ നിന്നാകും തിരഞ്ഞെടുപ്പ്. ഇന്നലെ ചേര്‍ന്ന ഉന്നതാധികാര സമിതി യോഗം തീരുമാനമാകാതെ പിരിഞ്ഞിരുന്നു. പ്രധാനമന്ത്രി നിര്‍ദ്ദേശിച്ച പേര് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും ഖാര്‍ഗെ മുന്നോട്ട് വച്ച പേര് പ്രധാമന്ത്രിയും അംഗീകരിക്കാത്തതിനെത്തുടര്‍ന്നാണ് യോഗം തീരുമാനമാകാതെ പിരിഞ്ഞത്.