News India

കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ സിബിഐ ഇന്ന് ചോദ്യം ചെയ്യും

ന്യൂഡല്‍ഹി: കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ സിബിഐ ഇന്ന് ചോദ്യം ചെയ്യും. സിബിഐയ്‌ക്കെതിരെ മമതാ ബാനര്‍ജി തിരിച്ചടിച്ചതിന് പിന്നാലെയാണ് ചോദ്യം ചെയ്യല്‍. സിബിഐ ഇടക്കാല ഡയറക്ടറായിരുന്ന നാഗേശ്വര്‍ റാവുവുമായി ബന്ധപ്പെട്ട രണ്ട് കേന്ദ്രങ്ങളില്‍ കൊല്‍ക്കത്ത പോലീസ് ഇന്നലെ റെയ്ഡ് നടത്തി.