News India

സിബിഎസ്ഇ മൂല്യനിര്‍ണയത്തില്‍ വിജ്ഞാപനം: ജൂലൈ 15ന് പരീക്ഷാ ഫലം

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ മൂല്യനിര്‍ണയം സംബന്ധിച്ച് വിജ്ഞാപനം ഇറങ്ങി. ജൂലൈ 15 ന് 10,12 ക്ലാസുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കും. ഏറ്റവും മികച്ച മാര്‍ക്ക് ലഭിച്ച മൂന്ന് വിഷയങ്ങളുടെ ശരാശരി ആയിരിക്കും റിസള്‍ട്ട് ആയി പരിഗണിക്കുക. മൂന്ന് പരീക്ഷകള്‍ മാത്രമാണ് എഴുതിയതെങ്കില്‍ 2 വിഷയങ്ങളുടെ മാര്‍ക്കിന്റെ ശരാശരി മാര്‍ക്കായി പരിഗണിക്കും.