News India

പ്രവാസികൾക്ക് പോസ്റ്റൽ ബാലറ്റ്: കാര്യം സജീവ പരിഗണനയിലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: പ്രവാസികൾക്ക് എത്രയും വേഗം പോസ്റ്റൽ ബാലറ്റ് സൗകര്യം ഒരുക്കുന്ന കാര്യം സജീവ പരിഗണനയിലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇതിനായി നിയമ, വിദേശകാര്യ മന്ത്രാലയങ്ങളുമായി സമ്പർക്കത്തിലാണെന്നും കമ്മീഷൻ വ്യക്തമാക്കി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ പ്രവാസി വോട്ടിനായി സുപ്രീംകോടതിയിൽ പൊതുതാല്പര്യ ഹർജി നൽകിയ ഡോ. ഷംഷീർ വയലിലുമായി നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് കമ്മീഷന്റെ പ്രതികരണം.