News India

മിനിമം ബാലന്‍സ് നിബന്ധന ഒഴിവാക്കി; ഏത് എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കാം, ചാര്‍ജ് ഈടാക്കില്ല

ന്യൂഡല്‍ഹി: രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട ആവശ്യമില്ലെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍. എ.ടി.എമ്മുകളുടെ സര്‍വീസ് ചാര്‍ജ് ഒഴിവാക്കി. എത് ബാങ്കിന്റെ എ.ടി.എമ്മുകളില്‍ നിന്നും പണം പിന്‍വലിക്കുന്നതിന് ചാര്‍ജ് ഈടാക്കില്ല. സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പിഴ ഈടാക്കില്ലെന്നും നിര്‍മല സീതാരാമന്‍ അറിയിച്ചു.