കെ റെയില്‍ വന്‍ ബാധ്യതയുണ്ടാക്കുന്ന പദ്ധതിയെന്ന് കേന്ദ്രമന്തി അശ്വിനി വൈഷ്ണവ്
സില്‍വര്‍ലൈന്‍ പദ്ധതി സംസ്ഥാന സര്‍ക്കാരിനും റെയില്‍വേയ്ക്കും വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന പദ്ധതിയാണ് എന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. സാമ്പത്തിക, സാമൂഹ്യ, പാരിസ്ഥിതിക കാര്യങ്ങള്‍ കൃത്യമായി പഠിച്ച ശേഷം മാത്രമേ പദ്ധതിയ്ക്ക് അനുമതി നല്കുന്ന കാര്യം പരിഗണിയ്ക്കു എന്ന് അശ്വിനി വൈഷ്ണവ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. സില്‍വര്‍ലൈന്‍ സങ്കീര്‍ണമായ പദ്ധതി എന്നും മന്ത്രി.