News India

കേരളത്തിന് വീണ്ടും കേന്ദ്രത്തിന്റെ ഇരുട്ടടി; പ്രളയകാലത്ത് തന്ന അരിക്ക് പണം നല്‍കണം

തിരുവനന്തപുരം: പ്രളയസഹായം നിഷേധിച്ചതിന് പിന്നാലെ പ്രളയകാലത്ത് ലഭിച്ച അരിക്ക് വില ചോദിച്ച് കേന്ദ്ര സര്‍ക്കാര്‍. പ്രളയക്കാലത്ത് നല്‍കിയ അരിക്ക് 205.81 കോടി രൂപ ആവശ്യപ്പെട്ട് എഫ്.സി.ഐയുടെ കത്ത് ദുരന്തനിവാരണ അതോറിറ്റിക്ക് ലഭിച്ചു. വേഗം പണം നല്‍കണമെന്നാണ് ആവശ്യം.