News India

ജിഎസ്ടിയില്‍ സെസ് ചുമത്താന്‍ ആലോചിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് ജിഎസ്ടിയില്‍ സെസ് ചുമത്താന്‍ ആലോചിച്ച് കേന്ദ്രസര്‍ക്കാര്‍. അഞ്ച് ശതമാനം സ്ലാബിന് മുകളിലുള്ള ജിഎസ്ടി വരുമാനത്തില്‍ കലാമിറ്റി സെസ് ചുമത്തുന്നതിനെക്കുറിച്ചാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. അതേസമയം കടുത്ത ആശങ്കയുയര്‍ത്തി രാജ്യത്ത് കോവിഡ്-19 രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. ഒരാഴ്ചയായി ദിനംപ്രതി ശരാശരി അയ്യായിരത്തിലേറെപേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ രോഗം കണ്ടെത്തിയത് 27,520 പേര്‍ക്കാണ്.