News India

എസ് സി-എസ് ടി സംവരണത്തിലെ സുപ്രീം കോടതി വിധി കേന്ദ്രസര്‍ക്കാര്‍ ഭാഗം അല്ലെന്ന് കേന്ദ്ര മന്ത്രി

ന്യൂഡല്‍ഹി: എസ് സി-എസ് ടി സംവരണത്തിലെ സുപ്രീം കോടതി വിധി കേന്ദ്രസര്‍ക്കാര്‍ ഭാഗം അല്ലെന്ന് കേന്ദ്ര സാമൂഹ്യനീതി വകുപ്പ് മന്ത്രി തവര്‍ചന്ദ് ഗെഹ് ലോട്ട്. കേന്ദ്രസര്‍ക്കാരിനോട് കോടതി സത്യവാങ്മൂലം ചോദിച്ചിരുന്നില്ല. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും ലോക്‌സഭയില്‍ കേന്ദ്രമന്ത്രി പ്രസ്താവന നടത്തി. പ്രസ്താവനയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ലോക്‌സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.