News India

കലാ സാംസ്‌കാരിക പരിപാടികൾക്കായി കേന്ദ്രസർക്കാർ മാർഗരേഖ പുറത്തിറക്കി

ന്യൂഡൽഹി: കലാ സാംസ്‌കാരിക പരിപാടികൾക്കായി കേന്ദ്രസർക്കാർ മാർഗരേഖ പുറത്തിറക്കി. അണിയറ പ്രവർത്തകർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്നും ഓഡിറ്റോറിയങ്ങളിൽ ശേഷിയുടെ 50 ശതമാനം കാണികൾക്കു മാത്രം പ്രവേശനം അനുവദിക്കാവൂവെന്നും മാർഗ രേഖ വ്യക്തമാക്കുന്നു. ആകെ ആസ്വാദകർ 200ൽ കൂടരുത്.