വേദ പഠനം സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ആലോചന
ന്യൂഡല്‍ഹി: വേദ പഠനം സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ആലോചന. സിബിഎസ്ഇ മാതൃകയില്‍ സ്കൂളുകള്‍ക്ക് വേണ്ടി വേദപഠന ബോര്‍ഡ് സ്ഥാപിക്കാനുള്ള നിര്‍ദ്ദേശവും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പരിഗണിക്കുന്നുണ്ട്. എന്നാല്‍ നിര്‍ദ്ദേശത്തെ സ്കൂള്‍ വിദ്യാഭ്യാസ വകുപ്പ് എതിര്‍ത്തു.