News India

തൊഴിൽ സമയം 8 മണിക്കൂറിൽ നിന്നും 12 മണിക്കൂറായി കൂട്ടാൻ കേന്ദ്രസർക്കാർ

ന്യൂ ഡൽഹി: തൊഴിൽ സമയം 8 മണിക്കൂറിൽ നിന്നും 12 മണിക്കൂറായി കൂട്ടാൻ കേന്ദ്രസർക്കാർ. കേന്ദ്ര തൊഴിൽ മന്ത്രാലയം പുറത്തിറക്കിയ കരടിലാണ് 12 മണിക്കൂറായി തൊഴിൽ സമയം കൂട്ടാൻ ശുപാർശ ചെയ്യുന്നത്. 45 ദിവസമാണ് കരടിൽ ഭേദഗതി നിർദേശിക്കാനുള്ള സമയപരിധി.