News India

കര്‍ഷകരും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പത്താംവട്ട ചര്‍ച്ച തുടങ്ങി

ന്യൂഡല്‍ഹി: കര്‍ഷകരും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പത്താംവട്ട ചര്‍ച്ച തുടങ്ങി. കര്‍ഷകരുമായുള്ള പ്രശ്‌നം സമവായത്തിലൂടെ പരിഹരിക്കണമെന്ന് ആര്‍എസ്എസ് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം പ്രശ്‌നപരിഹാരത്തിനായി രൂപീകരിച്ച വിദഗ്ധസമതി പുനഃസംഘടിപ്പിക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനും കര്‍ഷകസംഘടനകള്‍ക്കും നോട്ടീസ് അയച്ചു. സമിതിയുമായി എല്ലാവരും സഹകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.