News India

അണ്‍ലോക്ക് രണ്ടാംഘട്ടം മാര്‍ഗ നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി

ന്യൂഡല്‍ഹി: അണ്‍ലോക്ക് രണ്ടാംഘട്ടം മാര്‍ഗ നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടുത്ത മാസം 31 വരെ അടഞ്ഞ് കിടക്കും. അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ക്ക് അനുമതി ഇല്ല. രാത്രി പത്ത് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ കര്‍ഫ്യു ഉണ്ടാകും.