News India

ചൈനീസ് സര്‍ക്കാരുമായി ബന്ധമുള്ള സ്ഥാപനം ഇന്ത്യയിലെ വ്യക്തികളെയും സ്ഥാപനങ്ങളെയും നിരീക്ഷിക്കുന്നു

ന്യൂഡല്‍ഹി: ചൈനീസ് സര്‍ക്കാരും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധമുള്ള സ്ഥാപനം ഇന്ത്യയിലെ പ്രമുഖരായ 10000ത്തോളം വ്യക്തികളെയും സ്ഥാപനങ്ങളെയും നിരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. ഷെന്‍ഹ്വ ഡേറ്റ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ലിമിറ്റഡ് സ്ഥാപനം ആണ് പ്രമുഖ ഇന്ത്യക്കാരെ നിരീക്ഷിക്കുന്നത്. രാഷ്ട്രപതി റാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, വിവിധ കേന്ദ്രമന്ത്രിമാര്‍, സംയുക്ത സേനാ മേധാവി, എന്നിവര്‍ നിരീക്ഷിക്കപ്പെടുന്നവരുടെ പട്ടികയില്‍ ഉണ്ട്.