News India

ചന്ദ്രബാബു നായിഡുവും മകനും വീട്ടുതടങ്കലില്‍; ആന്ധ്രയില്‍ സംഘര്‍ഷാവസ്ഥ

അമരാവതി: ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയും തെലുങ്ക് ദേശം പാര്‍ട്ടി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവിനേയും മകന്‍ നാരാ ലോകേഷിനിയേും വീട്ടു തടങ്കലിലാക്കി. ഒപ്പം നിരവധി ടിഡിപി നേതാക്കളും വീട്ടുതടങ്കലിലാണ്. ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാരിനെതിരെ ടിഡിപി ആസൂത്രണം ചെയ്ത വന്‍ പ്രതിഷേധം തടയുന്നതിന്റെ ഭാഗമായിട്ടാണ് നേതാക്കളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.