കോവിഡ് വാക്സിൻ സ്വീകരിച്ച ശേഷം ആരോഗ്യപ്രശ്നമുണ്ടായെന്ന ആരോപണവുമായി ചെന്നൈ സ്വദേശി രംഗത്ത്
ചെന്നൈ: പരീക്ഷണാർത്ഥം കോവിഡ് വാക്സിൻ സ്വീകരിച്ച ശേഷം ഗുരുതര ആരോഗ്യപ്രശ്നമുണ്ടായി എന്ന ആരോപണവുമായി ചെന്നൈ സ്വദേശി രംഗത്ത്. നാഡീസംബന്ധമായ പ്രശ്നങ്ങളും മാനസിക ബുദ്ധിമുട്ടുകളും ഉണ്ടായെന്ന് പരാതിപ്പെട്ട നാൽപ്പത് വയസ്സുകാരൻ 5 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഐസിഎംആർ ഉൾപ്പെടെ വിവിധ ഏജൻസികൾക്ക് കത്തയച്ചു. എന്നാൽ ആരോപണം പുണൈ സിറം ഇൻസ്റ്റിറ്റ്യൂട്ട് തള്ളിക്കളഞ്ഞു.