News India

ശൈശവ വിവാഹങ്ങള്‍ കൂടുന്നു; തമിഴ്‌നാട്ടില്‍ നിന്നും ഞെട്ടിക്കുന്ന കണക്കുകള്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ നിന്ന് ഒരു പഠനറിപ്പോര്‍ട്ട് പുറത്ത് വന്നു. ഏവരെയും ഞെട്ടിക്കുന്നതാണ് അതിലെ വിവരങ്ങള്‍. കഴിഞ്ഞ ഒമ്പത് മാസത്തിനിടെ 18 വയസിന് താഴെ പ്രായമുള്ള 20,000ത്തോളം പെണ്‍കുട്ടികളാണ് ഗര്‍ഭംധരിച്ചത്. ബാലവിവാഹത്തിന്റെ തോതും വര്‍ധിക്കുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.