News India

ചൈന ലഡാക്കില്‍ നിന്ന് പിന്മാറിത്തുടങ്ങി

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന കോര്‍ കമാന്‍ഡര്‍ തല ചര്‍ച്ചയിലെ ധാരണ അനുസരിച്ച് കിഴക്കന്‍ ലഡാക്കിലെ മൂന്ന് ഫ്‌ളാഷ് പോയിന്റുകളില്‍ നിന്നും ചൈനീസ് സേന പിന്മാറി. എന്നാല്‍ ചൈനീസ് സേനയുടെ നീക്കം ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഗാല്‍വന്‍ സംഘര്‍ഷത്തിനിടെ ഇന്ത്യന്‍ സേന നീക്കം ചെയ്ത പോസ്റ്റുകള്‍ ചൈനീസ് സേന പുനഃസ്ഥാപിച്ചതായി ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത് വന്നു.