News India

ചിട്ടി തട്ടിപ്പില്‍ തൃണമൂല്‍ നേതാക്കള്‍ക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും പങ്ക്

ന്യൂഡല്‍ഹി: ശാരദ, റോസ് വാലി ചിട്ടി തട്ടിപ്പുകളില്‍ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് സിബിഐ. തട്ടിപ്പുകേസുകളിലെ പ്രതികളുമായി ചേര്‍ന്ന് കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍ തെളിവുകള്‍ അട്ടിമറിച്ചുവെന്നും സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സിബിഐ പറയുന്നു.