News India

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക പീഡന പരാതിക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കാന്‍ സംഘം

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക പീഡന പരാതിക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിക്കും. ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിക്കും. രാജ്യത്തെ ധനികര്‍ക്ക് സുപ്രീംകോടതിയെ നിയന്ത്രിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള മുന്നംഗ ബെഞ്ച് വ്യക്തമാക്കി.