News India

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക പീഡന പരാതി ആഭ്യന്തര അന്വേഷണ സമിതി തള്ളി

ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരായ ലൈംഗിക പീഡന പരാതി ആഭ്യന്തര അന്വേഷണ സമിതി തള്ളി. ആരോപണങ്ങളിൽ കഴമ്പില്ലെന്ന് അന്വേഷണ സമിതി കണ്ടെത്തി. സുപ്രീം കോടതി മുൻജീവനക്കാരിയാണ് ഗൊഗോയ്ക്കെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചത്. ജസ്റ്റിസ് ബോബ്ഡെ അധ്യക്ഷനായ സമിതിയാണ് ജസ്റ്റിസിനെതിരായ പരാതി അന്വേഷിച്ചത്.