News India

ചീഫ് ജസ്റ്റിസിനെതിരായ പരാതി തള്ളിയ സംഭവം: സുപ്രീം കോടതിക്ക് മുന്നിൽ പ്രതിഷേധം

ന്യൂഡൽഹി: ചീഫ് ജസ്റ്റിനെതിരായ ലൈംഗിക പീഡന പരാതി തള്ളിയ കോടതി നിലപാടിനെതിരേ സുപ്രീം കോടതിക്ക് മുന്നിൽ പ്രതിഷേധം. വാട്സാപ്പ് കൂട്ടായ്മയാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. പരാതിക്കാരിയുടെ ഭാഗം കേൾക്കാതെ പരാതി തള്ളിയതിനെതിരെയാണ് പ്രതിഷേധം.