News India

ചീഫ് ജസ്റ്റിസിനെരിതാ ലൈംഗിക പീഡന പരാതി; കടുത്ത നടപടിയുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക പീഡന പരാതിക്കെതിരെ കടുത്ത നടപടിയുമായി സുപ്രീം കോടതി. ചീഫ് ജസ്റ്റിസിനെ കുടുക്കാന്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണം കോടതി മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം അന്വേഷിക്കും. സിബിഐ, ഐബി ജോയിന്റ് ഡയറക്ടര്‍മാരെയും ഡല്‍ഹി പോലീസ് കമ്മീഷണറെയും അരുണ്‍ മിശ്ര അധ്യക്ഷനായ മൂന്നംഗം ബഞ്ച് വിളിച്ചുവരുത്തി. അതിനിടെ ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗൊഗോയ്‌ക്കെതിരെയുള്ള ലൈംഗിക അതിക്രമ പരാതിയില്‍ മൂന്നംഗം ജഡ്ജിമാരുടെ അന്വേഷണ സമിതി പരാതിക്കാരിക്ക് നോട്ടീസയച്ചു. വെള്ളിയാഴ്ച കോടതിയില്‍ രേഖകള്‍ സഹിതം ഹാജരാകാനാണ് നിര്‍ദ്ദേശം.