News India

ഏറ്റവും അധികം പ്രതിദിന കോവിഡ് രോഗികള്‍ ഉണ്ടാകുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനമായി കര്‍ണാടക

ബെംഗളൂരു: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും അധികം പ്രതിദിന കോവിഡ് രോഗികള്‍ ഉണ്ടാകുന്ന സംസ്ഥാനമായി മാറുകയാണ് കര്‍ണാടക. മറ്റു സംസ്ഥാനങ്ങളുടെ തലസ്ഥാന നഗരങ്ങളില്‍ പോസിറ്റീവ് കേസുകള്‍ കുറയുമ്പോള്‍ ദിനവും ശരാശരി 3000 കേസുകളാണ് ബെംഗളൂരുവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ആന്ധ്രാ, തമിഴ്‌നാട്, തെലങ്കാന സംസ്ഥാനങ്ങളില്‍ വൈറസ് വ്യാപനത്തിന് നേരിയ ശമനമുണ്ട്.