News India

സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തിന്റെ വിവരങ്ങള്‍ പുറത്ത് പറയാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തിന്റെ വിവരങ്ങള്‍ പുറത്ത് പറയാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍. 30 കിലോ സ്വര്‍ണം ആണ് കസ്റ്റംസ് പിടിച്ചത്. ഇതുവരെ 16 പേര്‍ പിടിയിലായി. ഡിപ്‌ളോമാറ്റിക് ബാഗ് വഴി സ്വര്‍ണം കടത്തുന്ന വിവരം കസ്റ്റംസാണ് വിദേശ കാര്യ മന്ത്രാലയത്തെ അറിയിച്ചത്. കേസിലെ ഒരു മുഖ്യ പ്രതിക്ക് ഉന്നത സ്വാധീനം ഉണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അറിയിച്ചു.