News India

സ്വര്‍ണ്ണക്കടത്തു കേസില്‍ സംസ്ഥാന മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന് ബി.ജെ.പി എം.പി തേജസ്വി സൂര്യ

ന്യൂഡല്‍ഹി: സ്വര്‍ണ്ണക്കടത്തു കേസില്‍ സംസ്ഥാന മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന് ബി ജെ പി എം പി തേജസ്വി സൂര്യ ലോക്‌സഭയില്‍ ആരോപിച്ചു. ലൈഫ് മിഷന്‍ പദ്ധതിയിലും വലിയ ക്രമക്കേട് ആണ് ഉണ്ടായത്. സ്വര്‍ണ്ണക്കടത്ത് കേസ് ഉന്നയിച്ചതിനെതിരെ ഇടതുപക്ഷം ലോക്‌സഭയില്‍ പ്രതിഷേധം ഉയര്‍ത്തി. അതേസമയം, കോണ്‍ഗ്രസംഗങ്ങള്‍ മൗനം പാലിച്ചു.