News India

കയര്‍ കേരളയെ വിമര്‍ശിച്ച് കയര്‍ തൊഴിലാളി ഫെഡറേഷന്‍ നേതൃത്വം

ആലപ്പുഴ: കയര്‍ കേരളയേയും മന്ത്രി തോമസ് ഐസക്കിനെയും വിമര്‍ശിച്ച് സിപിഐ അനുകൂല തൊഴിലാളി സംഘടന. കയര്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ വകുപ്പ് തികഞ്ഞ പരാജയമെന്ന് കയര്‍ തൊഴിലാളി ഫെഡറേഷന്‍ ആരോപിച്ചു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രിയുടെ ഇടപെടലാണ് നേതൃത്വം ആവശ്യപ്പെടുന്നത്.