ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ കൊളീജിയം യോഗം വിളിച്ച് ചേർക്കുന്നതിൽ വിവാദം
ന്യൂഡൽഹി: വിരമിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കേ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ കൊളീജിയം യോഗം വിളിച്ച് ചേർക്കുന്നത് വിവാദം ആകുന്നു. ഇന്ന് കൊളീജിയം യോഗം ചേരുന്നതിനോട് സുപ്രീം കോടതിയിലെ തന്നെ മുതിർന്ന രണ്ട് ജഡ്ജിമാർക്ക് വിയോജിപ്പ് ഉണ്ടെന്നാണ് സൂചന. ഇതിനിടെ അഭിഭാഷകൻ ആയ സൗരബ് കൃപാലിനെ ഡൽഹി ഹൈക്കോടതി ജഡ്ജി ആയി നിയമിക്കണം എന്ന സുപ്രീം കോടതി കൊളീജിയം ശുപാർശ കേന്ദ്ര സർക്കാർ മടക്കി.