News India

രാജ്യത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് അര്‍ധരാത്രി മുതല്‍ തീരുമാനം നടപ്പാകും. ഇന്ന് അര്‍ധരാത്രി മുതല്‍ 21 ദിവസത്തേക്കാണ് ലോക്ക് ഡൗണ്‍ നടപ്പാക്കുക.