News India

ലോക്‌സഭാ തിരഞ്ഞെടുപ്പ്: റഫാല്‍ മുഖ്യ പ്രചരണ വിഷയമാക്കാന്‍ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക 25-നകം സമര്‍പ്പിക്കണമെന്ന് സംസ്ഥാന ഘടകങ്ങള്‍ക്ക് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം. സിറ്റിങ് എം.പിമാര്‍ക്ക് ആദ്യ പരിഗണന നല്‍കും. എം.എല്‍.എമാരെ മത്സരിപ്പിക്കില്ല. റഫാല്‍ മുഖ്യപ്രചരണ വിഷയമാക്കാനും രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചു.