ത്രിപുരയിൽ കൈകോർത്ത് കോൺഗ്രസും സിപിഎമ്മും
അടുത്ത മാസം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നിലനിൽപ്പ് ലക്ഷ്യമിട്ട് ഇരു പാർട്ടികളും സഖ്യത്തിലേർപ്പെടാൻ തീരുമാനിച്ചത്. ഇന്നും നാളെയുമായി അഗർത്തലയിൽ ചേരുന്ന സിപിഎം സംസ്ഥാന കമ്മിറ്റി യോഗം സീറ്റ് വിഭജനം ഉൾപ്പെടെയുളള കാര്യങ്ങൾ ചർച്ച ചെയ്യും.