News India

പുതുച്ചേരിയില്‍ ഭരണം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് നിയമയുദ്ധത്തിലേയ്ക്ക്

ചെന്നൈ: പുതുച്ചേരിയില്‍ ഭരണം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് നിയമയുദ്ധത്തിലേയ്ക്ക്. ലഫ്. ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്ത മൂന്ന് ബിജെപി എംഎല്‍എമാര്‍ക്ക് വിശ്വാസ വോട്ടെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ അവകാശമില്ല എന്ന് കോണ്‍ഗ്രസ് വാദിക്കുന്നു. അതേസമയം ഭൂരിപക്ഷം തെളിയിക്കാന്‍ രണ്ടു ദിവസം മാത്രം ബാക്കി നില്‍ക്കെ മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി രാജിവെക്കുമെന്ന് ബിജെപി അവകാശപ്പെട്ടു.