News India

ശബരിമല വിഷയത്തില്‍ വിശ്വാസം സംരക്ഷിക്കണമെന്ന് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം

ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ നിയമനിര്‍മാണം നടത്തണമെന്ന് കെപിസിസിയുടെ ആവശ്യത്തെ പിന്തുണച്ച് കോണ്‍ഗ്രസ് ദേശീയനേതൃത്വം. കേരളത്തിലെ ജനങ്ങളുടെ വികാരവും ആചാരവും പരിഗണിക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് സുര്‍ജേവാല പറഞ്ഞു. കേരളത്തിലെ ആര്‍എസ്എസ്- ബിജെപി ആക്രമണങ്ങളെ അപലപിച്ച സുര്‍ജേവാല ക്രമസമാധാനം നിലനിര്‍ത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ആരോപിച്ചു. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിലെ ദേശീയ സംസ്ഥാന നേതൃത്വങ്ങള്‍ തമ്മില്‍ ഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സാഹചര്യത്തിലാണ്, വ്യക്തതയും ആയി കോണ്‍ഗ്രസ് ദേശീയനേതൃത്വം രംഗത്തെത്തിയത്. മോദി സര്‍ക്കാര്‍ ഈ രീതിയില്‍ എണ്ണ ഒഴിക്കുമ്പോള്‍ പിണറായി സര്‍ക്കാര്‍ മസില്‍പവര്‍ കാണിക്കുകയാണെന്നും കോണ്‍ഗ്രസ് ദേശീയ വക്താവ് പറഞ്ഞു.