News India

പുതുച്ചേരിയില്‍ വിശ്വാസ വോട്ടെടുപ്പിന് രാഷ്ട്രീയ നീക്കങ്ങള്‍ സജീവമാക്കി കോണ്‍ഗ്രസും ബിജെപിയും

ചെന്നൈ: പുതുച്ചേരിയില്‍ വിശ്വാസ വോട്ടെടുപ്പിന് സമയമടുക്കുന്തോറും രാഷ്ട്രീയ നീക്കങ്ങള്‍ സജീവമാക്കുകയാണ് കോണ്‍ഗ്രസും ബിജെപിയും. ബിജെപിയുടെ നോമിനേറ്റഡ് എംഎല്‍എമാര്‍ക്ക് വോട്ടവകാശം നല്‍കുന്നതിനെതിരെ കോടതിയെ സമീപിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് ഇന്ന് അന്തിമ തീരുമാനിക്കും. അതിനിടെ പ്രധാനമന്ത്രി ഫെബ്രുവരി 25ന് പുതുച്ചേരി സന്ദര്‍ശിക്കും.