News India

റഫാല്‍ ഇടപാടില്‍ കോണ്‍ഗ്രസിനെതിരെ ആരോപണവുമായി ബി.ജെ.പി

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ കോണ്‍ഗ്രസിനെതിരെ ആരോപണവുമായി കേന്ദ്ര സര്‍ക്കാര്‍. കോഴപ്പണം കിട്ടാതിരുന്നതിനാലാണ് കഴിഞ്ഞ സര്‍ക്കാര്‍ റഫാല്‍ കരാര്‍ പൂര്‍ത്തിയാക്കാതിരുന്നതെന്ന് പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍. റഫാല്‍ ഇടപാട് മോദി സര്‍ക്കാരിനെ തിരികെ അധികാരത്തിലെത്തിക്കുമെന്നും ലോക്‌സഭയില്‍ നടന്ന റഫാല്‍ ചര്‍ച്ചയ്ക്ക് മറുപടി പറയവേ നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. അതേസമയം റഫാല്‍ കുംഭകോണത്തില്‍ മോദി നേരിട്ട് ഇടപെട്ടു എന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തിരിച്ചടിച്ചു.