News India

രാജസ്ഥാനിൽ കോൺഗ്രസ് സർക്കാർ: സച്ചിൻ പൈലറ്റ്

ജയ്പുര്‍: അഞ്ചുവർഷം കോൺഗ്രസ് പ്രവർത്തകരും സാധാരണക്കാരും നടത്തിയ പോരാട്ടത്തിന് ഫലമുണ്ടായെന്നും രാജസ്ഥാനിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ സർക്കാരുണ്ടാക്കാനാവുമെന്നും കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് പറഞ്ഞു. തിരഞ്ഞെടുപ്പുഫലങ്ങൾ പുറത്തുവരുന്നതിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രിസ്ഥാനത്തേക്ക് കോൺഗ്രസ് പരിഗണിക്കുന്ന നേതാക്കളിൽ ഒരാളായ പൈലറ്റ്.