News India

പുതുച്ചേരിയിൽ സർക്കാരിനെ അട്ടിമറിച്ച ബിജെപി നടപടി തിരഞ്ഞെടുപ്പിൽ ചർച്ചയാക്കാനുറച്ച് കോൺഗ്രസ്

 ചെന്നൈ: പുതുച്ചേരിയിൽ സർക്കാരിനെ അട്ടിമറിച്ച ബിജെപി നടപടി തിരഞ്ഞെടുപ്പിൽ സജീവ ചർച്ചയാക്കാനുറച്ച് കോൺഗ്രസ്. രണ്ട് മാസത്തിനുള്ളിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ തിരിച്ചെത്താമെന്ന് പാർട്ടി കരുതുന്നു. മറുഭാഗത്ത് ബി.ജെ.പിയും തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ഒരുക്കുകയാണ്.