മോദി സര്‍ക്കാരിന്റെ സമ്പൂര്‍ണ ബജറ്റ് അവതരണം തടയുമെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാര്‍ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കുന്നത് എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ്. അധികാരത്തില്‍ നാളുകള്‍ എണ്ണപ്പെട്ട സര്‍ക്കാര്‍ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കുന്നത് ഭരണഘടനാ ലംഘനമാണെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു. ധനമന്ത്രാലയത്തിന്റെ ചുമതലയുള്ള പീയുഷ് ഗോയല്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ കര്‍ഷകര്‍, ഇടത്തരക്കാര്‍, സ്ത്രീകള്‍ എന്നിവരെ ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ ഉണ്ടാകും.