പഞ്ചാബ് കോൺഗ്രസിൽ തർക്കം; സിദ്ദുവിനെതിരെ നടപടിക്ക് സാധ്യത
പഞ്ചാബ് മുന്‍ പിസിസി അധ്യക്ഷന്‍ നവ്ജോത് സിംഗ് സിദ്ദുവിനെതിരെ കോണ്‍ഗ്രസ് നടപടിയെടുക്കാന്‍ സാധ്യത. നിരന്തരം പാര്‍ട്ടി അച്ചടക്കം ലംഘിക്കുന്ന സിദ്ദുവില്‍ നിന്ന് വിശദീകരണം തേടണം എന്നാവശ്യപ്പെട്ട് പഞ്ചാബിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് ഹരീഷ് ചൗധരി സോണിയാ ഗാന്ധിയ്ക്ക് കത്തയച്ചു. ഗുജറാത്തിലും ഹരിയാനയിലും കോണ്‍ഗ്രസ് സംസ്ഥാന നേതൃതലത്തിലെ പ്രശ്നങ്ങള്‍ തുടരുകയാണ്.