News India

കൊറോണയുടെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയില്‍ നിയന്ത്രണം കടുപ്പിച്ചു

മുംബൈ: കൊറോണയുടെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയില്‍ നിയന്ത്രണം കടുപ്പിച്ചു. മുംബൈ, പുനെ, നാഗ്പൂര്‍ നഗരങ്ങളിലെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും ജേലിസ്ഥലങ്ങളും മാര്‍ച്ച് 31 വരെ അടച്ചിടണം. അവശ്യ സേവനങ്ങളെ നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കി. അതേസമയം, ബോളിവുഡ് ഗായിക കനിക കപൂറിന് കൊറോണ സ്ഥിരീകരിച്ചു. നടി ഷബാന ആസ്മി വീട്ടില്‍ നിരീക്ഷണത്തിലാണ്.