News India

കൊറോണ: 314 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു; മരണം ഏഴായി

ന്യൂഡല്‍ഹി: കൊറോണയെ നേരിടാന്‍ രാജ്യം കടുത്ത നിയന്ത്രണത്തിലേയ്ക്ക്. കേരളത്തില്‍ ഉള്‍പ്പെടെ 75 ജില്ലകള്‍ അടച്ചിടാല്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. മാര്‍ച്ച് 31 വരെ യാത്രാ ട്രെയിന്‍ സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു. അന്തര്‍ സംസ്ഥാന ബസ് സര്‍വ്വീസുകളും റദ്ദാക്കി. ഇത് വരെ 314 കൊറോണ കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ എഴായി.